Sunday 10 April 2016

വേനല്‍ക്കൂട്ടം സഹവാസക്യാമ്പ് -രണ്ടാം ദിവസം (05/04/2016)

വേനല്‍ക്കൂട്ടം സഹവാസക്യാമ്പ്  രണ്ടാം ദിവസം (05/04/2016)

ഗണിതം മധുരം

ഗണിതപഠനം രസകരമാക്കാന്‍ സഹായിക്കുന്ന ഗണിതം മധുരം എന്ന സെഷന്‍ കൈകാര്യം ചെയ്തത് കുരയ്ക്കണ്ണി എസ്.വി.യു.പി എസിലെ പ്രഥമാധ്യാപകനായ ശ്രീ. സി.വി വിജയകുമാര്‍ ആണ്.


കഥയരങ്ങ്

കഥകളുടെ ലോകത്തേയ്ക്ക് കുട്ടികളെ ആനയിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കഥയരങ്ങ് എന്ന സെഷന്‍ കൈകാര്യം ചെയ്തത് മണമ്പൂര്‍ ഗവ.യു.പി.എസിലെ അധ്യാപകനും വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനറുമായ ശ്രീ.വി.സുഭാഷ് ആണ്.



പ്രഥമ ശുശ്രൂഷ

പ്രഥമ ശുശ്രൂഷ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് വൈദഗ്ദ്ധ്യം ലഭിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെഷന്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയത്.ഇതിനു നേതൃത്വം നല്‍കിയത് ശ്രീനാരായണപുരം ഗവ.യു.പി.എസിലെ പ്രഥമാധ്യാപികയും ഭാരത് സ്കൗട്സ് & ഗൈഡ്സ് HWB ഹോള്‍ഡറുമായ മായ ശ്രീമതി പി.ബീനയാണ്.


No comments:

Post a Comment