Sunday, 10 April 2016

വേനല്‍ക്കൂട്ടം സഹവാസക്യാമ്പ് സമാപിച്ചു

വേനല്‍ക്കൂട്ടം സഹവാസക്യാമ്പ് സമാപിച്ചു 




അഞ്ചു ദിവസങ്ങള്‍..



50 കുട്ടികള്‍..


45 മണിക്കൂറുകള്‍..

15 വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍..

15 വിദഗ്ദ്ധരുടെ നേതൃത്വം..

പഠന യാത്ര.....


സ്കൂളിലെ മുഴുവന്‍ അധ്യാപകരുടെയും പങ്കാളിത്തം...

P T A അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ

സഹകരണം, പിന്തുണ..





ഞങ്ങള്‍ പൊളിച്ചു.....പല ധാരണകളും.................

വേനല്‍ക്കൂട്ടം സഹവാസക്യാമ്പ്- (അ‍ഞ്ചാം ദിവസം (08/04/2016)

കാട്ടിലെ കാഴ്ചകള്‍ - ഫോട്ടോപ്രദര്‍ശനം - അഭിമുഖം

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്ര‍ാഫറും അധ്യാപകനുമായ ശ്രീ.സാലി പാലോട് നേതൃത്വം നല്‍കുിയ കാട്ടിലെ കാഴ്ചകള്‍ എന്ന സെഷന്‍ കാടിനെ അടുത്തറിയാനും ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ പരിചയപ്പെടാനും കുുട്ടികളെ സഹായിച്ചു. അദ്ദേഹത്തിന്റെ ഫോട്ടോപ്രദര്‍ശനം കണ്ടതിനു ശേഷമാണ് കട്ടികള്‍ അഭിമുഖം നടത്തിയത്.







കടലറിവ്

കടലറിവ് എന്ന സെഷനില്‍ കടലിനേയും കടലില്‍ ജീവിക്കുന്ന വിവിധ ജീവികളേയും അടുത്തറിയാന്‍ കുട്ടികള്‍ക്ക് അവസരം ലഭിച്ചു.ഈ സെഷന് നേതൃത്വം നല്‍കുിയത് കൊഞ്ചിറ ഗവ.യു.പി.സ്കൂള്‍ അധ്യാപകനും മുന്‍ അധ്യാപക പരിശീലകനുമായ ഡോ.വി.ഉണ്ണിക്കൃഷ്ണന്‍ ആണ്

വര്‍ക്കല അക്വേറിയം സന്ദര്‍ശനം 

ക്യാമ്പിന്റെ ഭാഗമായി വര്‍ക്കല അക്വേറിയം സന്ദര്‍ശിച്ചു






വേനല്‍ക്കൂട്ടം സഹവാസക്യാമ്പിന്റെ ഭാഗമായി വര്‍ക്കല ബീച്ചില്‍










നക്ഷത്രനിരീക്ഷണം - വര്‍ക്കല ഹെലിപ്പാഡ്

നക്ഷത്രങ്ങളെക്കുറിച്ച് പഠിക്കുന്നതിനും വാനനിരീക്ഷണത്തിനന്റെ രീതിശാസ്ത്രം പരിചയപ്പെടുന്നതിനും വേണ്ടി ക്യാമ്പില്‍ ഉള്‍പ്പെടുത്തിയ നക്ഷത്രനിരീക്ഷണത്തിന്റ സെഷന്‍ കൈകാര്യം ചെയ്തത് പാളയംകുന്ന് ഗവ.എച്ച്.എസ്.എസിലെ അധ്യാപകനും മുന്‍ അധ്യാപക പരിശീലകനുമായ ശ്രീ.വി.അജയകുമാര്‍ ആണ്.




വേനല്‍ക്കൂട്ടം സഹവാസക്യാമ്പ് - നാലാം ദിവസം (07/04/2016)

ബഹിരാകാശം-വീഡിയോ പ്രദര്‍ശനം-അഭിമുഖം

ബഹിരാകാശത്തെക്കുറിച്ചുള്ള അറിവുകള്‍ പങ്കു വയ്ക്കുന്നതിനും കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയുന്നതിനുമായി ക്യാമ്പില്‍ എത്തിച്ചേര്‍ന്നത് I.S.R.O മുന്‍ ശാസ്ത്രജ്‍ഞന്‍ ആയ ശ്രീ.ശശി കെ വെട്ടൂര്‍ ആണ്.



സെല്ലുലോയിഡ്

സിനിമാ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പരിചയപ്പെടുന്നതിനും ക്ലാസ്സ്മുറിയില്‍ സിനിമയെ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം എന്ന് തിരിച്ചറിയുന്നതിനും വേണ്ടി ക്യാമ്പില്‍ ഉള്‍പ്പെടുത്തിയ സെല്ലുലോയിഡ് എന്ന സെഷന്പാളയംകുന്ന് ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപകനും മുന്‍ അധ്യാപക പരിശീലകനുമായ ശ്രീ.വി.അജയകുമാര്‍,ശ്രീനാരായണപുരം ഗവ.യു.പി.എസിലെ അധ്യാപകനായ ശ്രീ. ജി. ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കുി                                                                                                                                                       


വേനല്‍ക്കൂട്ടം സഹവാസക്യാമ്പ്- മൂന്നാം ദിവസം (06/04/2016)


കരവിരുത്

പ്രവൃത്തി പരിചയത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്നതിന് എത്തിയത് കരവാരം വി.എച്ച്.എസ്.എസിലെ അധ്യാപകനായ ശ്രീ.ജയപ്രകാശ് ആണ്.





സര്‍ഗ്ഗസല്ലാപം

കുട്ടികളുമായി സര്‍ഗ്ഗസല്ലാപത്തിനെത്തിയത് പാലച്ചിറ എച്ച്.എച്ച്.റ്റി.എം യു.പി സ്കൂളിലെ പ്രഥമാധ്യാപകനും നാടക പ്രവര്‍ത്തകനുമായ ശ്രീ.എന്‍ സുരേഷ് ആണ്



കഥായനം

ഇന്ന് ക്യാമ്പില്‍ അതിഥികളായി വന്നത് പ്രശസ്ത കലാകാരന്‍ ശ്രീ. മനു ജോസുംhttps://www.facebook.com/manu.jose.961?fref=nf സംഘവും. അവര്‍ അവതരിപ്പിച്ച കഥായനം ഹൃദ്യമായ ഒരു അനുഭവമായി



വേനല്‍ക്കൂട്ടം സഹവാസക്യാമ്പ് -രണ്ടാം ദിവസം (05/04/2016)

വേനല്‍ക്കൂട്ടം സഹവാസക്യാമ്പ്  രണ്ടാം ദിവസം (05/04/2016)

ഗണിതം മധുരം

ഗണിതപഠനം രസകരമാക്കാന്‍ സഹായിക്കുന്ന ഗണിതം മധുരം എന്ന സെഷന്‍ കൈകാര്യം ചെയ്തത് കുരയ്ക്കണ്ണി എസ്.വി.യു.പി എസിലെ പ്രഥമാധ്യാപകനായ ശ്രീ. സി.വി വിജയകുമാര്‍ ആണ്.


കഥയരങ്ങ്

കഥകളുടെ ലോകത്തേയ്ക്ക് കുട്ടികളെ ആനയിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കഥയരങ്ങ് എന്ന സെഷന്‍ കൈകാര്യം ചെയ്തത് മണമ്പൂര്‍ ഗവ.യു.പി.എസിലെ അധ്യാപകനും വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനറുമായ ശ്രീ.വി.സുഭാഷ് ആണ്.



പ്രഥമ ശുശ്രൂഷ

പ്രഥമ ശുശ്രൂഷ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് വൈദഗ്ദ്ധ്യം ലഭിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെഷന്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയത്.ഇതിനു നേതൃത്വം നല്‍കിയത് ശ്രീനാരായണപുരം ഗവ.യു.പി.എസിലെ പ്രഥമാധ്യാപികയും ഭാരത് സ്കൗട്സ് & ഗൈഡ്സ് HWB ഹോള്‍ഡറുമായ മായ ശ്രീമതി പി.ബീനയാണ്.


വേനല്‍ക്കൂട്ടം സഹവാസക്യാമ്പ് - ഒന്നാം ദിവസം (04/04/2016)



വേനല്‍ക്കൂട്ടം സഹവാസക്യാമ്പ്

                            ഒന്നാം ദിവസം (04/04/2016)

ശാസ്ത്ര ജാലകം
രസകരമായ വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ ചെയ്യുന്നതിന് കുട്ടികള്‍ക്ക് അവസരം ലഭിച്ച ശാസ്ത്രജാലകം എന്ന സെഷന് K.S.S.P പ്രവ൪ത്തകനും കീഴാറൂ൪ ഗവ.എച്ച്.എസ്.എസിലെ അധ്യാപകനുമായ ശ്രീ.സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കുി



നിറങ്ങളുടെ ലോകം
ഫാബ്രിക് പെയിന്റിംഗ്,ഗ്ലാസ് പെയിന്‍റിംഗ് എന്നീ മേഖലകള്‍ ഉള്‍പ്പെടുത്തിയ നിറങ്ങളുടെ ലോകം എന്ന സെഷന്‍ നയിച്ചത് ശ്രീനാരായണപുരം ഗവ.യു.പി.എസിലെ അധ്യാപികയായ ശ്രീമതി ഷൈജയാണ്.





SPOKEN ENGLISH
ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള Spoken English session കൈകാര്യം ചെയ്തത് ശ്രീനാരായണപുരം ഗവ.യു.പി.എസിലെ P.T.A വൈസ് പ്രസിഡന്റും FLY WINGS ACADEMY OF AVIATION AND VOCATIONAL TRAINING എന്ന സ്ഥാപനത്തിലെ അധ്യാപികയുമായ ശ്രീമതി ബിന്ദുഷയാണ്. മെറ്റില്‍ഡ എന്ന ഇംഗ്ലീഷ് സിനിമ ഉപയോഗപ്പെടുത്തി.