Wednesday 18 June 2014

വായനോത്സവം 2014-സാധ്യതകള്‍--- BRC CHERUVATHOOR

വായനോത്സവം 2014-സാധ്യതകള്‍


ലക്ഷ്യങ്ങള്‍
  1. വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാവരിലും വായനാശീലം വളര്‍ത്തുക
  2. ക്ലാസ് വായനാക്കൂട്ടം,അമ്മമാരുടെ വായനാവേദി എന്നിവ രൂപീകരിക്കുക
  3. വായനയുടെ വിവിധ തലങ്ങള്‍ പരിചയപ്പെടുക
  4. വായനാനുഭവങ്ങള്‍ പങ്കിടുന്നതിനുളള വിവിധ തന്ത്രങ്ങള്‍ രൂപപ്പെടുത്തുക
  5. ആസ്വാദ്യകരമായ വായനയില്‍ വൈദഗ്ദ്ധ്യം നേടുക
  6. മലയാളത്തിലെ വിവിധ സാഹിത്യശാഖകളെ പരിചയപ്പെടുക
  7. ദിനാചരണങ്ങളമായി ബന്ധപ്പെട്ട് വായനയുടെ സാധ്യത കണ്ടെത്തുക.
  8. പ്രൈമറി തലത്തിലെ കുട്ടികള്‍ക്കാവശ്യമായ വായനാ സാമഗ്രികള്‍ കണ്ടെത്തുക വായനാ സാമഗ്രികള്‍ വികസിപ്പിക്കുക
  9. ക്ലാസ് ലൈബ്രറിയുടെ പ്രായോഗികത പരിശോധിക്കുക
  10. ഇന്‍ലാന്‍റ് മാഗസിന്‍ചുമര്‍ മാഗസിന്‍ എന്നിവയെ വായന പരിപോഷിപ്പിക്കുന്നതനായി പ്രയോജനപ്പെടുത്തുക
  11. വായന വിലയിരുത്തുന്നതിനുളള തന്ത്രങ്ങള്‍ വികസിപ്പിക്കുക.
  12. സ്കൂള്‍ തലത്തില്‍ നടക്കുന്ന വായനാപ്രവര്‍ത്തനങ്ങള്‍ക്കു പ്രവര്‍ത്തന പദ്ധതി രൂപപ്പെടുത്തുക

പ്രവര്‍ത്തനങ്ങള്‍ (കരട്)
  1. ക്ലാസ് പ്രതിനിധികളുടെ യോഗം .
      ഒരു ക്ലാസില്‍ നിന്നും രണ്ടു പ്രതിനിധികള്‍.(ആണ്‍കുട്ടിയും പെണ്‍കുട്ടിയും യോഗത്തില്‍ വെച്ച് വായനോത്സവ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് വിശദാംശങ്ങള്‍ തീരുമാനിക്കണം.വായനാമോണിറ്ററിംഗ് സംഘവും ഇവരാണ്.
  2. ക്ലാസ് വായനാക്കൂട്ടങ്ങള്‍ രൂപീകരിക്കല്‍.
      അ‍ഞ്ചുപേരടങ്ങുന്ന ഗ്രൂപ്പ്ഒരു ആഴ്ച എത്ര പുസ്തകം വായിക്കാനാകുംവായനാക്കുറിപ്പെങ്ങനെ തയ്യാറാക്കുംഎന്നിവ ചര്‍ച്ച ചെയ്യുന്നുഒരു മാസത്തെ ലക്ഷ്യം തീരുമാനിക്കുന്നു.വായനാനുഭവങ്ങള്‍ ഒരോ ഗ്രൂപ്പിലെയും ഒരോ പ്രതിനിധി പൊതുവായി പങ്കിടുന്നു.പ്രതികരണങ്ങള്‍.പ്രോത്സാഹനംഇത് പുസ്തക പരിചയപ്പെടുത്തല്‍ കൂടിയാണ്
  3. വായനോത്സവം ഉദ്ഘാടനം .
      ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാവരും ഒരു പുതിയ പുസ്തകം വായിച്ച അനുഭവം കൂടി പങ്കിടണംവായനാക്കുറിപ്പിന്റെ പ്രകാശനംഅധ്യാപകരുടെ പുസ്തകം പരിചയപ്പെടുത്തല്‍,വായനാവാര സന്ദേശംവായനോത്സവ പ്രവര്‍ത്തനപദ്ധതിയുടെ അവതരണംഅമ്മമാര്‍ക്ക് പുസ്തകം നല്കി അമ്മ വായനാവേദി രൂപീകരിക്കല്‍ ,വായിച്ച കൃതികളുടെ രംഗാവിഷ്കാരം തുടങ്ങിയ വിവിധ പരിപാടികള്‍ ആലോചിക്കാവുന്നതാണ്.
  4. പുസ്തകചര്‍ച്ച
      മാസത്തില്‍ ഒന്നു വീതം അവസാന വാരം തിങ്കളാഴ്ച്ച. . എല്ലാവര്‍ക്കും അവസരം ലഭിക്കണം.വായിച്ച പുസ്തകം ഇഷ്ടപ്പെടാനുളള കാരണംഅതിന്റെ സന്ദേശംകഥാപാത്ര നിരൂപണം,പ്രധാന ആശയങ്ങള്‍,അതെങ്ങനെ എന്നെ സ്വാധീനിച്ചു ,വായിച്ചപ്പോളുണ്ടായ തോന്നലുകള്‍ തുടങ്ങിയവ അവതരിപ്പിക്കാംനിര്‍ദിഷ്ട പുസ്തകം ആ മാസം വായിച്ചവരെല്ലാവരും ചര്‍ച്ച നയിക്കാനുണ്ടാകണം.അധ്യാപികയും ആ പുസ്തകം വായിച്ചിരിക്കണം ചര്‍ച്ചയില്‍ പങ്കെടുത്ത് കുട്ടികള്‍ കാണാത്ത തലമുണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടണം. (പുസ്തകചര്‍ച്ച എങ്ങനെ സംഘടിപ്പിക്കാം എസ് ആര്‍ ജിയില്‍ ചര്‍ച്ച ചെയ്യണ്ടേപരിശീലനം ആവശ്യമുണ്ടോ?



No comments:

Post a Comment