Tuesday, 29 March 2016

വേനല്‍ക്കൂട്ടം സഹവാസക്യാമ്പ്

                      വേനല്‍ക്കൂട്ടം സഹവാസക്യാമ്പ്
ശ്രീനാരായണപുരം ഗവ.യൂ.പി എസി‌ല്‍ അവധിക്കാലത്ത് അ‍ഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സഹവാസക്യാമ്പ് സംഘടിപ്പിക്കുന്നു.S.S.A മു൯ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസ൪ ശ്രീ.ജയധ൪ ആമുഖപ്രഭാഷണം നടത്തും.

ക്യാമ്പിലെ വിവിധ സെഷനുകള്‍.

ഒന്നാം ദിവസം (04/04/2016)

ശാസ്ത്ര ജാലകം

രസകരമായ വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ ചെയ്യുന്നതിന് കുട്ടികള്‍ക്ക് അവസരം ലഭിക്കുന്ന ശാസ്ത്രജാലകം എന്ന സെഷന് K.S.S.P പ്രവ൪ത്തകനും കീഴാറൂ൪ ഗവ.എച്ച്.എസ്.എസിലെ അധ്യാപകനുമായ ശ്രീ.സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കും.

നിറങ്ങളുടെ ലോകം

നിറങ്ങളുടെ ലോകം എന്ന സെഷനില്‍ ഫാബ്രിക് പെയിന്റിംഗ്,വെജിറ്റബിള്‍ പ്രിന്റിംഗ് എന്നീ മേഖലകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഈ സെഷന്‍ നയിക്കുന്നത് ശ്രീനാരായണപുരം ഗവ.യു.പി.എസിലെ അധ്യാപികയായ ശ്രീമതി ഷൈജയാണ്.

SPOKEN ENGLISH

ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള Spoken English session കൈകാര്യം ചെയ്യുന്നത് ഈ സ്കൂളിലെ P.T.A വൈസ് പ്രസിഡന്റും FLY WINGS ACADEMY OF AVIATION AND VOCATIONAL TRAINING എന്ന സ്ഥാപനത്തിലെ അധ്യാപികയുമായ ശ്രീമതി ബിന്ദുഷയാണ്.

രണ്ടാം ദിവസം (05/04/2016)

ഗണിതം മധുരം

ഗണിതപഠനം രസകരമാക്കാന്‍ സഹായിക്കുന്ന ഗണിതം മധുരം എന്ന സെഷന്‍ കൈകാര്യം ചെയ്യുന്നത് കുരയ്ക്കണ്ണി എസ്.വി.യു.പി എസിലെ പ്രഥമാധ്യാപകനായ ശ്രീ. സി.വി വിജയകുമാര്‍ ആണ്.

കഥയരങ്ങ്
കഥകളുടെ ലോകത്തേയ്ക്ക് കുട്ടികളെ ആനയിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തിരിക്കുന്ന കഥയരങ്ങ് എന്ന സെഷന്‍ കൈകാര്യം ചെയ്യുന്നത് മണമ്പൂര്‍ ഗവ.യു.പി.എസിലെ അധ്യാപകനും വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനറുമായ ശ്രീ.വി.സുഭാഷ് ആണ്.
പ്രഥമ ശുശ്രൂഷ

പ്രഥമ ശുശ്രൂഷ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് വൈദഗ്ദ്ധ്യം ലഭിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെഷന്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇതിനു നേതൃത്വം നല്‍കുന്നത് ശ്രീനാരായണപുരം ഗവ.യു.പി.എസിലെ പ്രഥമാധ്യാപികയും ഭാരത് സ്കൗട്സ് & ഗൈഡ്സ് HWB ഹോള്‍ഡറുമായ മായ ശ്രീമതി പി.ബീനയാണ്.

FILM EXHIBITION
ലോക ശ്രദ്ധയാകര്‍ഷിച്ച കുട്ടികളുടെ സിനിമകള്‍ കാണുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമുള്ള അവസരവും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്.


മൂന്നാം ദിവസം (06/04/2016)

സര്‍ഗ്ഗസല്ലാപം

അഭിനയത്തിന്റെ ബാലപാഠങ്ങളും നാടന്‍പാട്ടിന്റെ ശീലുകളും ഉള്‍പ്പെടുത്തി കുട്ടികളുമായി സര്‍ഗ്ഗസല്ലാപത്തിനെത്തുന്നത് പാലച്ചിറ എച്ച്.എച്ച്.റ്റി.എം യു.പി സ്കൂളിലെ പ്രഥമാധ്യാപകനും നാടക പ്രവര്‍ത്തകനുമായ ശ്രീ.എന്‍ സുരേഷ് ആണ്.

ഒറിഗാമി , കരവിരുത്

പ്രവൃത്തി പരിചയത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്നതിന് എത്തുന്നത് കരവാരം വി.എച്ച്.എസ്.എസിലെ അധ്യാപകനായ ശ്രീ.ജയപ്രകാശ് ആണ്.

നാലാം ദിവസം (07/04/2016)


ബഹിരാകാശം-വീഡിയോ പ്രദര്‍ശനം-അഭിമുഖം

ബഹിരാകാശത്തെക്കുറിച്ചുള്ള അറിവുകള്‍ പങ്കു വയ്ക്കുന്നതിനും കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയുന്നതിനുമായി ക്യാമ്പില്‍ എത്തിച്ചേരുന്നത് I.S.R.O മുന്‍ ശാസ്ത്രജ്‍ഞന്‍ ആയ ശ്രീ.ശശി കെ വെട്ടൂര്‍ ആണ്.


സെല്ലുലോയിഡ്

സിനിമാ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പരിചയപ്പെടുന്നതിനും ക്ലാസ്സ്മുറിയില്‍ സിനിമയെ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം എന്ന് തിരിച്ചറിയുന്നതിനും വേണ്ടി ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സെഷന്‍ ആണ് സെല്ലുലോയിഡ്.പാളയംകുന്ന് ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപകനും മുന്‍ അധ്യാപക പരിശീലകനുമായ ശ്രീ.വി.അജയകുമാര്‍,ശ്രീനാരായണപുരം ഗവ.യു.പി.എസിലെ അധ്യാപകനായ ശ്രീ. ജി. ശ്രീകുമാര്‍ എന്നിവര്‍ സെഷന് നേതൃത്വം നല്‍കും.

അ‍ഞ്ചാം ദിവസം (08/04/2016)


കാട്ടിലെ കാഴ്ചകള്‍ - ഫോട്ടോപ്രദര്‍ശനം - അഭിമുഖം

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്ര‍ാഫറും അധ്യാപകനുമായ ശ്രീ.സാലി പാലോട് നേതൃത്വം നല്‍കുന്ന കാട്ടിലെ കാഴ്ചകള്‍ എന്ന സെഷന്‍ കാടിനെ അടുത്തറിയാനും ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ പരിചയപ്പെടാനും കുുട്ടികളെ സഹായിക്കും.വിവിധ അവാര്‍ഡുകള്‍ നേടിയ അദ്ദേഹത്തിന്റെ ഫോട്ടോപ്രദര്‍ശനവും ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കടലറിവ്

കടലറിവ് എന്ന സെഷനില്‍ കടലിന്റെ ആഴങ്ങളില്‍ ജീവിക്കുന്ന വിവിധ ജീവികളുടെ വീഡിയോ പ്രദര്‍ശനവും ചര്‍ച്ചകളും ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.ഈ സെഷന് നെതൃത്വം നല്‍കുന്നത് കൊഞ്ചിറ ഗവ.യു.പി.സ്കൂള്‍ അധ്യാപകനും മുന്‍ അധ്യാപക പരിശീലകനുമായ ഡോ.വി.ഉണ്ണിക്കൃഷ്ണന്‍ ആണ്.ഇതിനെത്തുടര്‍ന്ന് വര്‍ക്കല അക്വേറിയം സന്ദര്‍ശിച്ച് വിവിധയിനം മത്സ്യങ്ങളെ നേരില്‍ കാണാനുള്ള അവസരവുമൊരുക്കും.

നക്ഷത്രനിരീക്ഷണം


നക്ഷത്രങ്ങളെക്കുറിച്ച് പഠിക്കുന്നതിനും വാനനിരീക്ഷണത്തിനന്റെ രീതിശാസ്ത്രം പരിചയപ്പെടുന്നതിനും വേണ്ടി ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നക്ഷത്രനിരീക്ഷണത്തിന്റ സെഷന്‍ കൈകാര്യം ചെയ്യുന്നത് പാളയംകുന്ന് ഗവ.എച്ച്.എസ്.എസിലെ അധ്യാപകനും മുന്‍ അധ്യാപക പരിശീലകനുമായ ശ്രീ.വി.അജയകുമാര്‍ ആണ്.